ജനസന്പർക്ക യാത്ര
1577635
Monday, July 21, 2025 5:12 AM IST
കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മ ഗാന്ധിദർശൻ പദ്ധതിയുടെ ഭാഗമായി വടാട്ടുപാറയിൽ നടത്തിയ ജനസന്പർക്ക യാത്ര പഞ്ചായത്തംഗം ഇ.സി. റോയി ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ഒ.വി. ടോജോ അധ്യക്ഷത വഹിച്ചു.
എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം മുഖ്യപ്രഭാഷണം നടത്തി. ജെയിംസ് കോറന്പേൽ, സി.ജെ. എൽദോസ്, പി.ഐ. പൈലി, സാബു ജോസ്, ലിസി ജോസ്, ജോബി ജോർജ്, കർണ്ണൻ, പി.വി. വർഗീസ് എന്നിവർ പ്രസംഗിച്ചു.