കാപ്പ ചുമത്തിയ പ്രതികളെ റിമാൻഡ് ചെയ്തു
1578158
Wednesday, July 23, 2025 4:13 AM IST
ഏലൂർ: ജില്ലയിൽ കാപ്പ ചുമത്തിയ രണ്ടുപേരെ അറസ്റ്റു ചെയ്ത് റിമാൻഡു ചെയ്തു. കാലടി, കൈപ്പട്ടൂർ അയ്യനാർക്കര വീട്ടിൽ മനോജ് (22), ഏലൂർ മഞ്ഞുമ്മലിൽ ചെരാനല്ലൂർ ഫെറിക്കടവ് ഭാഗത്ത് കടപ്പള്ളി മൂലയിൽ വീട്ടിൽ ജിതിൻ (21) എന്നിവരെയാണ് ഏലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ജില്ലാ കളക്ടറുടെ കരുതൽ തടങ്കൽ ഉത്തരവ് പ്രകാരം തൃക്കാക്കര പോലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ നിർദേശ പ്രകാരമായിരുന്നു അറസ്റ്റ്.
ഏലൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ഷെജിൽ കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ വി.എസ്. ബിജു, അഫ്സൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്ത്. പ്രതികളെ ഇന്നലെ വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു.