പ്രതിഭകളെ ആദരിച്ചു
1578184
Wednesday, July 23, 2025 4:59 AM IST
മൂവാറ്റുപുഴ: കിഴക്കേക്കര പ്രിയദർശിനി കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിച്ചു. ഡീൻ കുര്യാക്കോസ് എംപി പ്രതിഭകൾക്ക് ഉപഹാരം നൽകി യോഗം ഉദ്ഘാടനം ചെയ്തു.
ഡോ. അപർണ അമർനാഥ് (ആരോഗ്യ സർകലാശാലയിൽ നിന്ന് ഡിഎം ന്യൂറോളജിയിൽ രണ്ടാം റാങ്ക്), സാറ ജുവൈരിൻ (ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് 2025), മീര പ്രസാദ് (പ്ലസ്ടു), അയിഷ സുധീർ (പ്ലസ്ടു), വസീം മുഹമ്മദ് ഷെഫീഖ് (എസ്എസ്എൽസി), നൂഹ ആസിയ ഷിറാജ് (എസ്എസ്എൽസി) എന്നിവരെയാണ് ആദരിച്ചത്.
ചടങ്ങിൽ പ്രിയദർശിനി കൾച്ചറൽ സെന്റർ പ്രസിഡന്റ് എൻ.പി. ജയൻ അധ്യക്ഷത വഹിച്ചു. പി.എസ്.എ. ലത്തീഫ്, നഗരസഭാംഗം മേരിക്കുട്ടി ചാക്കോ, നഗരസഭ മുൻ അംഗം കെ.എ. അബ്ദുൽ സലാം, സെക്രട്ടറി കെ.പി. ഷാനു, മുഹമ്മദ് ഷഫീക്ക്, എം.എസ്. രഘുനാഥ്, നാസർ ഖാൻ, ഷിഹാബ് മീരാൻ, ബിസാദ് എന്നിവർ പ്രസംഗിച്ചു.