രാമമംഗലത്ത് റോഡിലെ കുഴികൾ ഭീഷണി
1578181
Wednesday, July 23, 2025 4:47 AM IST
പിറവം: രാമമംഗലം ഹൈസ്കൂളിന് മുന്നിലൂടെ പോകുന്ന റോഡിലെ കുഴികൾ അപകടക്കെണിയൊരുക്കുന്നു. പാമ്പാക്കുട - ചുണ്ടി റോഡായ ഇതുവഴി ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്നതാണ്. റോഡിൽ വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. മഴ പെയ്യുമ്പോൾ ഇതിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴിയുടെ ആഴമറിയാതെ നിരവധി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നുണ്ട്.
ഇത് സംബന്ധിച്ച് സ്കൂൾ വിദ്യാർഥികൾ അടക്കമുള്ള നാട്ടുകാർ പൊതുമരാമത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും പ്രയോജനമുണ്ടായിട്ടില്ല. മഴവെള്ളം കുഴികളിൽ കെട്ടിക്കിടക്കുന്ന സമയത്ത് കാൽനടയാത്ര പോലും ദുഷ്കരമാണ്. എത്രയും വേഗം പ്രശ്നത്തിൽ പരിഹാരമുണ്ടാക്കണമെന്നാണ് വിദ്യാർഥികളുടേയും നാട്ടുകാരുടേയും ആവശ്യം.