കര്‍ക്കടക വാവ്; പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തി കൊച്ചി മെട്രോ
1578156
Wednesday, July 23, 2025 4:13 AM IST
കൊച്ചി: കര്‍ക്കടക വാവിനോടനുബന്ധിച്ച് ആലുവ ശിവക്ഷേത്രത്തില്‍ എത്തുന്നവര്‍ക്കായി കൊച്ചി മെട്രോ പ്രത്യേക സര്‍വീസുകള്‍ നടത്തും. തൃപ്പുണിത്തുറയില്‍ നിന്ന് ആലുവയിലേക്ക് ഇന്ന് രാത്രി 11.30 വരെ സര്‍വീസ് ഉണ്ടാകും. 10.30 ന് സാധാരണ ദിവസങ്ങളിലെ അവസാന സര്‍വീസ്. 10.30 നുള്ള സര്‍വീസിനുശേഷം 11 നും 11.30 നുമാണ് പ്രത്യേക സര്‍വീസുകള്‍.
നാളെ രാവിലെ അഞ്ചു മുതല്‍ ആലുവയില്‍ നിന്നുള്ള സര്‍വീസ് ആരംഭിക്കും. അഞ്ചിനും 5.30 നും ആണ് രണ്ട് പ്രത്യേക സര്‍വീസുകളുള്ളത്. അതിനുശേഷം രാവിലെ ആറുമണിമുതല്‍ പതിവ് സര്‍വീസുകളും ഉണ്ടാകും.