ആടുകളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു
1578185
Wednesday, July 23, 2025 4:59 AM IST
കൂത്താട്ടുകുളം: നഗരസഭാംഗത്തിന്റെ ആടുകളെ തെരുവുനായകൾ കടിച്ചുകൊന്നു. കരിന്തകരകുഴിയിൽ ടി.എസ്. സാറയുടെ നാല് ആടുകളെയാണ് ഇന്നലെ വൈകുന്നേരം നാലോടെ കൂട്ടമായി എത്തിയ തെരുവുനായ്ക്കൾ കടിച്ചുകൊന്നത്. വെള്ളിലാംതൊട്ടി കാട്ടുപാടം ഭാഗത്തെ റബർ തോട്ടത്തിൽ കെട്ടിയിരുന്ന 16 ആടുകളിൽ അഞ്ച് ആടുകൾക്ക് നേരെയാണ് തെരുവുനായ ആക്രമണം ഉണ്ടായത്.
ആടുകളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ സമീപവാസികളാണ് നായ്ക്കൾ ആക്രമിക്കുന്നത് കണ്ടത്. ഗുരുതരമായി പരിക്കേറ്റ നാല് ആടുകൾ ചത്തുപോയി. ഒരു ആടിന് ഗുരുതരമായി പരിക്കേറ്റു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും വളർത്തു മൃഗങ്ങൾ സ്ഥിരമായി ആക്രമിക്കപ്പെടാറുണ്ടെന്നും സമീപവാസികൾ പറഞ്ഞു.