തൃപ്പൂണിത്തുറ രാധാകൃഷ്ണന് പുരസ്കാരം
1578168
Wednesday, July 23, 2025 4:34 AM IST
തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ സംഗീത സഭയുടെ സുവർണ ജൂബിലിയുടെ ഭാഗമായി നൽകുന്ന സംഗീത സമ്പൂർണ പുരസ്കാരം, ഘടം വിദ്വാൻ തൃപ്പൂണിത്തുറ എൻ. രാധാകൃഷ്ണന് നൽകും.
27 ന് വൈകിട്ട് 5.30ന് കളിക്കോട്ട പാലസിൽ നടക്കുന്ന ചടങ്ങിൽ കെ.ബാബു എംഎൽഎ പുരസ്കാരം നൽകും. തുടർന്ന് ഡോ. ശ്രീവത്സൻ ജെ. മേനോൻ നയിക്കുന്ന " കേരളീയം സുഗേയം' എന്ന സംഗീത സദസ് അരങ്ങേറും.