വിദ്യാലയങ്ങളിലെ പഴയ കെട്ടിടങ്ങൾ പൊളിക്കുന്നില്ല: ഡിഇഒയെ ഉപരോധിച്ചു
1577924
Tuesday, July 22, 2025 3:29 AM IST
ആലുവ: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളുടെ ജീവന് ഭീഷണിയാകും വിധമുള്ള വൈദ്യുതി കമ്പികളും കെട്ടിടങ്ങളും ഉടൻ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ വിദ്യാഭ്യാസ ജില്ലാ ഓഫീസറെ ഉപരോധിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ലിന്റോ പി. ആന്റോ പരാതി കൈമാറി. എത്രയും വേഗം സ്കൂളുകളിൽ ഇൻസ്പെക്ഷൻ നടത്തി ശോചനീയാവസ്ഥകൾ കണ്ടെത്തി പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ആലുവ വിദ്യാഭ്യാസ ജില്ലാ ഓഫീസറായ എം.എൻ. ഷീല ഉറപ്പു നൽകി.
ആലുവ കുട്ടമശേരി ഹൈസ്കൂളിലെ പൊളിക്കാനിട്ടിരിക്കുന്ന പഴയ കെട്ടിടം, ആലുവ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ വൈദ്യുതി ലൈൻ, കപ്രശേരി ഐഎച്ച്ആർഡി സ്കൂളിലെ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ എന്നിവ പരിഹരിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.