കെസിവൈഎം കൊച്ചി രൂപത ജൂബിലി വർഷത്തിന് തുടക്കം
1577938
Tuesday, July 22, 2025 4:00 AM IST
ഫോർട്ടുകൊച്ചി: കെസിവൈഎം കൊച്ചി രൂപത സുവർണ ജൂബിലിവർഷ ഉദ്ഘാടനവും കർമ പദ്ധതി പ്രകാശനവും തങ്കി സെന്റ് മേരീസ് ഫെറോന പള്ളിയിൽ നടന്നു. ആലപ്പുഴ ജില്ല ഡെപ്യൂട്ടി കളക്ടർ എസ്. ബിജു സുവർണ ജൂബിലി വർഷം ഉദ്ഘാടനം ചെയ്തു. കൊച്ചി രൂപത പ്രസിഡന്റ് ഡാനിയ ആന്റണി അധ്യക്ഷത വഹിച്ചു.
കെആർഎൽസിസി മതബോധന ഡയറക്ടർ ഫാ. മാത്യു പുതിയാത്ത് ജൂബിലിവർഷ കർമ പദ്ധതി പ്രകാശനം ചെയ്തു. കൊച്ചി രൂപത അപ്പോസ്തലിക്ക് അഡ്മിനിസ്ട്രേറ്റർ മോൺ. ഷൈജു പര്യാത്തുശേരി അനുഗ്രഹ പ്രഭാഷണവും രൂപത ഡയറക്ടർ ഫാ. മെൽട്ടസ് ചാക്കോ കൊല്ലശേരി ആമുഖ പ്രഭാഷണവും നടത്തി. കൊച്ചി തഹസിൽദാർ ജോസഫ് ആന്റണി ഹർട്ടിസ്, കാസി പൂപ്പന, ഫാ. ജോഷി ജോർജ് ഏലശേരി, ഹെസ്ലിൻ ഇമ്മാനുവൽ, അന്നാ സിൽഫാ സെബാസ്റ്റ്യൻ, ഫാ. ലോബോ ലോറൻസ്, റിച്ചാർഡ് റാഫേൽ എന്നിവർ പ്രസംഗിച്ചു.