പെരുമ്പാവൂർ ബൈപ്പാസ്: പ്ലേറ്റ് ലോഡ് ടെസ്റ്റ് നടത്തി
1577941
Tuesday, July 22, 2025 4:00 AM IST
പെരുമ്പാവൂർ: നിർമാണം മുടങ്ങിയ പെരുമ്പാവൂർ ബൈപ്പാസിന്റെ ഒന്നാം ഘട്ടത്തിൽ കിഫ്ബി, നാറ്റ്പാക്ക്, ആർബിഡിസികെ, റൈറ്റ്സ് എന്നിവരടങ്ങുന്ന വിദഗ്ധസംഘം പ്ലേറ്റ് ലോഡ് ടെസ്റ്റ് നടത്തിയതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.
നിർമാണം മുടങ്ങിയതിനെതുടർന്ന് ബൈപ്പാസിന്റെ ഘടനയിൽ വന്ന മാറ്റം കിഫ്ബി ഉദ്യോഗസ്ഥരുമായി എംഎൽഎ തിരുവനന്തപുരത്ത് മീറ്റിംഗ് കൂടി പ്ലേറ്റ് ലോഡ് ടെസ്റ്റ് നടത്തുവാൻ തീരുമാനിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മാറ്റർ ലാബ് എന്ന ഏജൻസി ടെസ്റ്റ് നടത്തിയത്.
ഗാബിയോൺ സ്ട്രക്ച്ചറിന്റെ സ്റ്റെബിലിറ്റി ചെക്ക് ചെയ്യാൻ ആവശ്യമുള്ള ആഴത്തിൽ മണ്ണിന്റെ താങ്ങുശേഷി അറിയേണ്ടത് ആവശ്യമാണ്. ആവശ്യമുള്ള ആഴത്തിൽ മണ്ണിന്റെ ആത്യന്തിക താങ്ങുശേഷി നിർണയിക്കാൻ പ്ലേറ്റ് ലോഡ് പരിശോധന ഓൺ-സൈറ്റിൽ നടത്തി. ഈ ടെസ്റ്റിന്റെ റിപ്പോർട്ട് കിട്ടുന്നത് അനുസരിച്ചു ബൈപ്പാസിന്റെ ഡിസൈനിൽ മാറ്റം വരുത്തേണ്ടത് ആവശ്യമാണെങ്കിൽ പരിഗണിക്കുമെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ അറിയിച്ചു.