അന്താരാഷ്ട്ര ചാന്ദ്രദിനം ആചരിച്ചു
1577926
Tuesday, July 22, 2025 4:00 AM IST
മൂവാറ്റുപുഴ: അന്താരാഷ്ട്ര ചാന്ദ്രദിനം പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. സ്കൂൾ പ്രധാനാധ്യാപിക എ. സഫീന ചാന്ദ്രദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. അധ്യാപികയായ സി.എം. സഹദിയ ചാന്ദ്രദിന സന്ദേശം നൽകി. കുട്ടികൾക്കായി പോസ്റ്റർ നിർമാണം, ക്വിസ്, പ്രസംഗം, കവിതാലാപനം, റോക്കറ്റ് മാതൃകൾ നിർമിക്കൽ, ചിത്രരചന, കളറിംഗ് തുടങ്ങിയ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
അധ്യാപകരായ അന്നമ്മ രാജൻ, ടി. പ്രതാപ് കുമാർ, വി.എം. ജസീന, എം.ഐ. റൂബി എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. പി.എം. റഹ്മത്ത്, പി.ഇ. സബിത, കെ.എം. നൗഫൽ, ഷമീന, സൈനബ ബീവി, എം.എം. ഷബന, എസ്. ആര്യ, ജാബിന മോൾ എന്നിവർ നേതൃത്വം നൽകി.
മൂവാറ്റുപുഴ: മുളവൂർ എംഎസ്എം സ്കൂളിൽ ചാന്ദ്രദിനം ആചരിച്ചു. ചാന്ദ്രദിന സന്ദേശം, വീഡിയോ പ്രദർശനം, ചാന്ദ്രദിന ക്വിസ്, റോക്കറ്റ് നിർമാണം എന്നിവ സംഘടിപ്പിച്ചു. ചാന്ദ്രദിനാചാരണ പരിപാടികളുടെ ഉദ്ഘാടനം എംഎസ്എം ട്രസ്റ്റ് ജനറൽ സെക്രട്ടറി എം.എം. അലി നിർവഹിച്ചു. ശാസ്ത്ര ക്ലാസിന് മാറാടി വേക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ കെ.കെ. ഭാസ്കരൻ നേതൃത്വം നൽകി. പ്രധാനാധ്യാപിക ഇ.എം. സൽമത്ത്, കെ.ആർ. രമ്യ, ജാബി കാസിം തുടങ്ങിയവർ പങ്കെടുത്തു.