സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിൽ
1577633
Monday, July 21, 2025 5:12 AM IST
മൂവാറ്റുപുഴ: സംരക്ഷണഭിത്തി ഇടിഞ്ഞതോടെ വീട് അപകടാവസ്ഥയിൽ. മുളവൂർ ആനിമൂട്ടിക്കുടിയിൽ ഹനീഫയുടെ വീടിനോട് ചേർന്നുള്ള സംരക്ഷണഭിത്തിയാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ ഇടിഞ്ഞത്.
ഇതോടെ ഹനീഫയുടെ വീട് അപകടാവസ്ഥയിലായിരിക്കുകയാണ്. 30 മീറ്ററോളം നീളത്തിലും രണ്ട് മീറ്ററോളം വീതിയിലും മണ്ണും കല്ലുകളും ഇടിഞ്ഞിരിക്കുകയാണ്.