‘വടാട്ടുപാറയിലെ പുലിയെ അടിയന്തരമായി പിടികൂടണം’
1577634
Monday, July 21, 2025 5:12 AM IST
കോതമംഗലം: വടാട്ടുപാറയിലെ പുലിയെ അടിയന്തരമായി കൂടുവച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോൺ എംഎൽഎ മന്ത്രി എ.കെ. ശശീന്ദ്രന് കത്ത് നൽകി. വടാട്ടുപാറയിൽ കഴിഞ്ഞ കുറെ മാസങ്ങളായി വളർത്തു നായ്ക്കളെ പുലി ആക്രമിച്ച് കൊലപ്പെടുത്തുകയും ഭക്ഷിക്കുകയും ചെയ്യുന്ന സംഭവങ്ങൾ തുടർക്കഥയാവുകയാണ്.
പലവൻപടി, ചക്കിമേട്, പാർട്ടി ഓഫീസുംപടി, അരീക്കാ സിറ്റി, റോക്ക് ജംഗ്ഷൻ, മരപ്പാലം തുടങ്ങിയ പ്രദേശങ്ങളിലാണ് മാസങ്ങളായി പുലി സാന്നിദ്ധ്യം കണ്ടുവരുന്നത്.