കോതമംഗലം നഗരസഭയുടെ കാളവയലും അറവുശാലയും കാടുകയറി നശിക്കുന്നു
1577631
Monday, July 21, 2025 5:12 AM IST
കോതമംഗലം: നഗരത്തിൽ നഗരസഭയുടെ ഉടമസ്ഥതയിലുളള പഴയ കാളവയലും അറവുശാലയും ഉപേഷിക്കപ്പെട്ട അവസ്ഥയിൽ. ഒരേക്കറിലേറെ സ്ഥലവും അതിനുള്ളിലെ കെട്ടിടവുമാണ് കാടുകയറി നശിക്കുന്നത്.
പത്ത് വർഷം മുന്പ് അറവുശാലയുടെ പ്രവർത്തനം നിലച്ചശേഷം ഈ സ്ഥലം ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. കാടുമൂടി കിടക്കുന്ന സ്ഥലം ഇഴജന്തുക്കളുടെ താവളമായി മാറുകയും ചെയ്തു. പഴയ അറവുശാല കെട്ടിടം സമീപകാലത്ത് അറ്റകുറ്റപ്പണി നടത്തിയതിനാൽ തകർന്നുവീഴാതെ സംരക്ഷിക്കാൻ കഴിഞ്ഞു.
ദുർഗന്ധവും കൊതുകും മറ്റ് മാലിന്യപ്രശ്നങ്ങളുംമൂലം നാട്ടുകാരുടെ എതിർപ്പിനേതുടർന്നാണ് അറവ് ശാല അടച്ചത്. കുറച്ചുകാലം കൃഷിവകുപ്പിന്റെ പച്ചക്കറിത്തൈ ഉത്പാദന കേന്ദ്രം ഇവിടെ പ്രവർത്തിപ്പിച്ചിരുന്നു. പിന്നീട് മുനിസിപ്പാലിറ്റി ഇവരെ ഒഴിവാക്കി. അതിന് ശേഷം മാലിന്യസംഭരണ കേന്ദ്രമായി ഇതിനെ മാറ്റാനായിരുന്നു മുനിസിപ്പാലിറ്റിയുടെ ശ്രമം. ജനങ്ങളുടെ എതിർപ്പ് നേരിട്ടതോടെ നഗരസഭ പിൻവാങ്ങി. പിന്നീടാണ് ഈ സ്ഥലം ഉപേഷിക്കപ്പെട്ട അവസ്ഥയിലെത്തിയത്.
കുടുബശ്രീയേയോ മറ്റ് സമാനമായ പ്രസ്ഥാനങ്ങളേയോ ഉപയോഗിച്ച് കൃഷി സ്ഥലമാക്കണമെന്ന നിർദേശമുയർന്നെങ്കിലും നടപ്പായില്ല. അധികാര സ്ഥാനത്തുള്ളവരുടെ താൽപ്പര്യക്കുറവായിരുന്നു കാരണം. അനുയോജ്യമായ മറ്റെന്തെങ്കിലും പദ്ധതികൾ കണ്ടെത്തി സ്ഥലം ഉപയോഗപ്പെടുത്താനും അധികൃതരുടെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടായില്ല.
കോതമംഗലം ടൗണിനോട് ചേർന്ന് കോടികൾ വിലമതിക്കുന്ന സ്ഥലമാണ് കാടുമൂടി കിടക്കുന്നത്. പലയിടത്തും പൊതു ആവശ്യങ്ങൾക്ക് സ്ഥലം കണ്ടെത്താൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്പോഴും ഇവിടെ അധികാരികൾ കണ്ണടയ്ക്കുകയാണ്. നഗരസഭ ഏതെങ്കിലും രീതിയിൽ സ്ഥലം പ്രയോജനപ്പെടുത്തണം. അങ്കണവാടി, പകൽവീട് തുടങ്ങിയവക്ക് അനുയോജ്യമാണ്.
പകൽവീട് സ്ഥാപിച്ചാൽ അത്യാവശ്യഘട്ടങ്ങളിൽ ദുരിതാശ്വാസ ക്യാന്പായും പ്രവർത്തിപ്പിക്കാനാകുമെന്ന് അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. കോതമംഗലം: നഗരത്തിൽ നഗരസഭയുടെ ഉടമസ്ഥതയിലുളള പഴയ കാളവയലും അറവുശാലയും ഉപേഷിക്കപ്പെട്ട അവസ്ഥയിൽ. ഒരേക്കറിലേറെ സ്ഥലവും അതിനുള്ളിലെ കെട്ടിടവുമാണ് കാടുകയറി നശിക്കുന്നത്.
പത്ത് വർഷം മുന്പ് അറവുശാലയുടെ പ്രവർത്തനം നിലച്ചശേഷം ഈ സ്ഥലം ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. കാടുമൂടി കിടക്കുന്ന സ്ഥലം ഇഴജന്തുക്കളുടെ താവളമായി മാറുകയും ചെയ്തു. പഴയ അറവുശാല കെട്ടിടം സമീപകാലത്ത് അറ്റകുറ്റപ്പണി നടത്തിയതിനാൽ തകർന്നുവീഴാതെ സംരക്ഷിക്കാൻ കഴിഞ്ഞു.
ദുർഗന്ധവും കൊതുകും മറ്റ് മാലിന്യപ്രശ്നങ്ങളുംമൂലം നാട്ടുകാരുടെ എതിർപ്പിനേതുടർന്നാണ് അറവ് ശാല അടച്ചത്. കുറച്ചുകാലം കൃഷിവകുപ്പിന്റെ പച്ചക്കറിത്തൈ ഉത്പാദന കേന്ദ്രം ഇവിടെ പ്രവർത്തിപ്പിച്ചിരുന്നു. പിന്നീട് മുനിസിപ്പാലിറ്റി ഇവരെ ഒഴിവാക്കി. അതിന് ശേഷം മാലിന്യസംഭരണ കേന്ദ്രമായി ഇതിനെ മാറ്റാനായിരുന്നു മുനിസിപ്പാലിറ്റിയുടെ ശ്രമം. ജനങ്ങളുടെ എതിർപ്പ് നേരിട്ടതോടെ നഗരസഭ പിൻവാങ്ങി. പിന്നീടാണ് ഈ സ്ഥലം ഉപേഷിക്കപ്പെട്ട അവസ്ഥയിലെത്തിയത്.
കുടുബശ്രീയേയോ മറ്റ് സമാനമായ പ്രസ്ഥാനങ്ങളേയോ ഉപയോഗിച്ച് കൃഷി സ്ഥലമാക്കണമെന്ന നിർദേശമുയർന്നെങ്കിലും നടപ്പായില്ല. അധികാര സ്ഥാനത്തുള്ളവരുടെ താൽപ്പര്യക്കുറവായിരുന്നു കാരണം. അനുയോജ്യമായ മറ്റെന്തെങ്കിലും പദ്ധതികൾ കണ്ടെത്തി സ്ഥലം ഉപയോഗപ്പെടുത്താനും അധികൃതരുടെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടായില്ല.
കോതമംഗലം ടൗണിനോട് ചേർന്ന് കോടികൾ വിലമതിക്കുന്ന സ്ഥലമാണ് കാടുമൂടി കിടക്കുന്നത്. പലയിടത്തും പൊതു ആവശ്യങ്ങൾക്ക് സ്ഥലം കണ്ടെത്താൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്പോഴും ഇവിടെ അധികാരികൾ കണ്ണടയ്ക്കുകയാണ്.
നഗരസഭ ഏതെങ്കിലും രീതിയിൽ സ്ഥലം പ്രയോജനപ്പെടുത്തണം. അങ്കണവാടി, പകൽവീട് തുടങ്ങിയവക്ക് അനുയോജ്യമാണ്. പകൽവീട് സ്ഥാപിച്ചാൽ അത്യാവശ്യഘട്ടങ്ങളിൽ ദുരിതാശ്വാസ ക്യാന്പായും പ്രവർത്തിപ്പിക്കാനാകുമെന്ന് അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.