സേവന പ്രവർത്തനോദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും
1578192
Wednesday, July 23, 2025 4:59 AM IST
കോതമംഗലം: ടൗണ്‍ ലയണ്‍സ് ക്ലബ് ഈ വർഷത്തെ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ലയണ്‍സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് മുൻ ഗവർണർ റോയ് വർഗീസ് നിർവഹിച്ചു.
ടൗണ്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് പൗലോസ്ക്കുട്ടി ജേക്കബ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ഡോ. പി. സോജൻ ലാൽ-പ്രസിഡന്റ്, ടിങ്കു സോമൻ ജേക്കബ്-സെക്രട്ടറി, ബിജു ജോർജ് തോമസ്-ട്രഷറർ എന്നിവർ സ്ഥാനമേറ്റു.
ഡിസ്ട്രിക്ട് ഇൻസ്റ്റലേഷൻ പ്രോജക്ടായ സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റർ റീജിയൻ ചെയർപേഴ്സണ്‍ എൽദോസ് ഐസക്കിൽനിന്നും ഡോ. പി. സോജൻ ലാൽ ഏറ്റുവാങ്ങി സേവന പദ്ധതികളുടെ തുടക്കം കുറിച്ചു.
പ്രഫ. കെ.എം. കുര്യാക്കോസ്, ജോർജ് കുര്യപ്പ്, എം.യു. ജേക്കബ്, എൽദോ വർഗീസ്, പ്രഫ. ഷിബി വർഗീസ്, കെ.സി. മാത്യൂസ്, ബെറ്റി കോരച്ചൻ, റെബി ജോർജ്, ഡോ. ഹരികാന്ത് എന്നിവർ പ്രസംഗിച്ചു.