അരൂർ-കോട്ടപ്പുറം റോഡിൽ ട്രാൻസ്ഫോർമർ അപകടഭീഷണി ഉയർത്തുന്നു
1577942
Tuesday, July 22, 2025 4:00 AM IST
അരൂർ: അരൂർ-കോട്ടപ്പുറം റോഡിൽ കവലാഞ്ചിക്കൽ വളവിൽ സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോർമർ പ്രദേശവാസികൾക്ക് അപകട ഭീഷണി ഉയർത്തുന്നതായി പരാതി. റോഡിന് തൊട്ടരികിൽ സംരക്ഷണ കവചമില്ലാതെയാണ് ട്രാൻസ്ഫോർമർ നിലകൊള്ളുന്നത്.
കവലാഞ്ചിക്കൽ വളവിൽ വാഹനങ്ങളുടെ നിയന്ത്രണം തെറ്റിയാൽ ട്രാൻസ്ഫോർമറിൽ ഇടിച്ച് വലിയ അപകടങ്ങളുണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
ട്രാൻസ്ഫോർമർ കൂടുതൽ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയോ അല്ലെങ്കിൽ സംരക്ഷണ കവചങ്ങൾ ഉപയോഗിച്ച് സുരക്ഷിതമാക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വൈദ്യുത വകുപ്പ് അധികൃതർ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് അപകടം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.