കഞ്ചാവ്: യുവാവ് പിടിയിൽ
1578177
Wednesday, July 23, 2025 4:47 AM IST
അരൂർ: ചന്തിരൂരിൽ കഞ്ചാവ് വില്പന നടത്തിയ യുവാവ് പിടിയിൽ. ചന്തിരൂർ കണ്ണോത്ത് പറമ്പിൽഇസ്മയിൽ(23) ആണ് പിടിയിലായത്. അരൂർ പഞ്ചായത്ത് 10-ാം വാർഡിൽ കഞ്ചാവ് വിൽപന നടത്തിയ യുവാവിനെക്കുറിച്ച് പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് അരൂർ സബ് ഇൻസ്പെക്ടർ എസ്. ഗീതുമോളിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ 300 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്നു കണ്ടെടുത്തു. പള്ളൂരുത്തി സ്വദേശിയായ ഇയാൾ ചന്തിരൂരിൽ കുടുംബത്തോടൊപ്പം വാടകയ്ക്കു താമസിക്കുകയാണ്.
സ്കൂൾ വിദ്യാർഥികളടക്കം നിരവധി പേർക്ക് ഇയാൾ കഞ്ചാവ് വിൽപന നടത്തിവരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. മാസങ്ങൾക്കു മുമ്പ് പനങ്ങാട് പൊലീസും കഞ്ചാവ് കേസിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.