ബജറ്റ് ടൂറിസം: ആദ്യ ബസ് മാമ്മലശേരിയിലെത്തി
1577933
Tuesday, July 22, 2025 4:00 AM IST
പിറവം: ജില്ലയിലെ നാലന്പല ദർശനം ബജറ്റ് ടൂറിസം പദ്ധതിയിൽപ്പെടുത്തി മാവേലിക്കര ഡിപ്പോയിൽ നിന്നെത്തിയ ആദ്യ കെഎസ്ആർടിസി ബസിന് മാമ്മലശേരി ശ്രീരാമസ്വാമി ക്ഷേത്രത്തിന് മുന്നിൽ അനൂപ് ജേക്കബ് എംഎൽഎയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
നാലന്പല തീർഥാടന സമിതി സെക്രട്ടറി പി.പി. സുരേഷ്കുമാർ, ആർ. അനീഷ്, ഡ്രൈവർ കെ. പ്രദീപ്, കണ്ടക്ടർ ആർ.എസ്. രമ്യ തുടങ്ങിയവർ പങ്കെടുത്തു. കെ. വിവിധ ഡിപ്പോകളിൽ നിന്ന് മാമ്മലശേരിയിലേക്ക് ട്രിപ്പുകൾ നടത്തുന്നുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ ബസുകളെത്തുമെന്നും എംഎൽഎ പറഞ്ഞു.