എംഎൽഎയ്ക്കെതിരെ മഹിളാ കോണ്‍ഗ്രസ്
1577929
Tuesday, July 22, 2025 4:00 AM IST
കോതമംഗലം: പീഡകരെയും ലഹരി വിൽപ്പനക്കാരെയും പിന്നിൽനിന്നു സഹായിക്കുന്ന കോതമംഗലത്തെ ഇടത് എംഎൽഎയുടെ തെറ്റുകൾക്ക് കുടപിടിക്കുന്നതിനാണ് ഇടത് പാർട്ടികൾ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതെന്ന് മഹിളാ കോണ്‍ഗ്രസ് കോതമംഗലം നിയോജകമണ്ഡലം പ്രതിഷേധ കൂട്ടായ്മ.
പ്രായപൂർത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച ഇടത് കൗണ്‍സിലറെയടക്കം നിരന്തരം സഹായിച്ചുകൊണ്ടിരിക്കുന്നത് എംഎൽഎയാണെന്ന് യോഗം കുറ്റപ്പെടുത്തി. മഹിളാ കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് സുനില സിബി ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷൈമോൾ ബേബി അധ്യക്ഷത വഹിച്ചു.
ഷമീർ പനയ്ക്കൽ, ബാബു ഏലിയാസ്, കെ.പി. ബാബു, എബി ഏബ്രഹാം, എം.എസ്. എൽദോസ്, പി.സി. ജോർജ്, ശശി കുഞ്ഞുമോൻ, സലിം മംഗലപ്പാറ, എം.വി. റെജി, സത്താർ വട്ടക്കുടി, റീന ജോഷി, ഭാനുമതി രാജു, ജെയ്ൻ അയനാടൻ, അനിൽ രാമൻ നായർ, കെ.പി. കുഞ്ഞ് തുടങ്ങിയവർ പ്രസംഗിച്ചു.