മാർ ഈവാനിയോസ് അനുസ്മരണം
1578186
Wednesday, July 23, 2025 4:59 AM IST
പിറവം: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പിതാവും പുനരക്യ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ മാർ ഈവാനിയോസ് അനുസ്മരണം മാമ്മലശേരി നിത്യസഹായമാത മലങ്കര കത്തോലിക്ക പള്ളിയിൽ നടന്നു. പിറവം മേഖലയിലെ ദേവാലയങ്ങളുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിനോടനുബന്ധിച്ച് അഞ്ചൽപ്പെട്ടി സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽനിന്നു തീർഥാടന യാത്രയുണ്ടായിരുന്നു. മാമ്മലശേരി പള്ളിയിൽ സമാപിച്ച യാത്രയിൽ നിരവധി. തീർഥാടകർ പങ്കെടുത്തു. തുടർന്ന് അനുസ്മരണ ശുശ്രുഷകൾ നടന്നു.
സമ്മേളനത്തിൽ മലങ്കര കത്തോലിക്ക സഭയുടെ കോളജുകളുടെ സെക്രട്ടറിയും അഞ്ചൽ സെന്റ് ജോൺസ് കോളജ് മുൻ പ്രിൻസിപ്പലുമായിരുന്ന പ്രഫ. കെ.വി. തോമസ്കുട്ടി കൈമലയിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രഭാഷണം നടത്തി. ഫാ. ഐസക്ക് കോച്ചേരി, ഫാ. സാജു മുട്ടത്താൻ, ഫാ. വർഗീസ് മഠത്തിക്കുന്നത്ത് എന്നിവർ പ്രസംഗിച്ചു.
അനുസ്മരണ ശുശ്രുഷകൾക്കു ഫാ. വർഗീസ് പന്തീരായിതടത്തിൽ, ഫാ. ജിനോ ആറ്റുമാലിൽ, സംഘടന ഭാരവാഹികളായ എൻ.ടി. ജേക്കബ്, വി.സി. ജോർജുകുട്ടി, ഷിബു പനച്ചിക്കൽ, ബിനോ പി. ബാബു, ബാബു കയ്യാണിക്കൽ, ദാനിയേൽ തോമസ്, എബിഷ് കുര്യാപിള്ളിൽ, ട്രീസ മേരി ജേക്കബ്, മോളി പോൾ, ജോയി കുമുള്ളിൽ, കുര്യൻ, ജോർജ് മനീഷ് എന്നിവർ നേതൃത്വം നൽകി.