അഭയഭവൻ അന്തേവാസി ഹൃദയാഘാതംമൂലം മരിച്ചു
1578020
Tuesday, July 22, 2025 11:18 PM IST
പെരുന്പാവൂർ: 28.11.2024 ൽ ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയുടെ നിലാവ് പദ്ധതി പ്രകാരം തൃശൂർ മെന്റൽ ഹെൽത്ത് സെന്ററിൽ നിന്നു അഭയഭവനിൽ പ്രവേശിപ്പിച്ച മുഹമ്മദ് (63) ഹൃദയാഘാതം മൂലം മരിച്ചു.
ഇയാളുടെ മൃതദേഹം പെരുന്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ അഭയഭവനുമായി ബന്ധപ്പെടുക. ഫോൺ: 7558037295