ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ അനുസ്മരിച്ചു
1578189
Wednesday, July 23, 2025 4:59 AM IST
പുത്തൻകുരിശ്: ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ദേഹവിയോഗത്തിനു ശേഷമുള്ള ആദ്യ ജന്മദിനമായ ഇന്നലെ ശ്രേഷ്ഠ ബാവ കബറടങ്ങിയിരിക്കുന്ന പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ ഏലിയാസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത കുർബാന അർപ്പിച്ചു.
ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് ജോസഫ് ബാവ അനുസ്മരണ സന്ദേശം നൽകി. തുടർന്ന് കബറിങ്കൽ ധൂപ പ്രാർഥനയ്ക്ക് ശ്രേഷ്ഠ കാതോലിക്ക നേതൃത്വം നൽകി. കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത സഹകാർമികനായിരുന്നു.