എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
1578191
Wednesday, July 23, 2025 4:59 AM IST
കോതമംഗലം: പല്ലാരിമംഗലം പുലിക്കുന്നേൽപടിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. പുലിക്കുന്നേൽപടി കുന്നത്ത് ആഷിക് മുഹമ്മദ് (32) ആണ് അറസ്റ്റിലായത്.
കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയുമായി ലഹരി ഇടപാടുകൾ നടത്തിയവരെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.