‘റോഡ് സഞ്ചാരയോഗ്യമല്ലാതാക്കി; കാൽനടയാത്രപോലും ദുസഹം’
1577630
Monday, July 21, 2025 5:12 AM IST
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ ഒ.കെ പടി - ബീവിപ്പടി റോഡിൽ പാറമക്കിന്റെ കൂടെ വലിയ പാറക്കല്ലുകളിട്ട് റോഡ് സഞ്ചാരയോഗ്യമല്ലാതാക്കിയതായി വ്യാപക പരാതി. ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണമായി നിലച്ചു. കാൽനടയാത്രപോലും സാധ്യമല്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
പ്രദേശത്തെ ഇരുപതോളം വീട്ടുകാർ ദുരിതത്തിലാണ്. ഏകദേശം ആറ് മീറ്റർ മാത്രം വീതിയുള്ള റോഡിലാണ് ഇപ്രകാരം കരിങ്കല്ലുകൾ ഇട്ടത്. പ്രദേശത്തെ രണ്ട് പ്ലൈവുഡ് കന്പനികളാണ് ഇപ്രകാരം കരിങ്കല്ലുകൾ നിരത്തിയതെന്ന ആക്ഷേപമാണ് ജനങ്ങൾ ഉന്നയിക്കുന്നത്.
ജനജീവിതം ദുസഹമായതിനെ തുടർന്ന് നാട്ടുകാർ പഞ്ചായത്ത് ഓഫീസിൽ പരാതി നൽകി. വിവരമറിഞ്ഞിട്ടും പ്രദേശത്തെ പഞ്ചായത്തംഗങ്ങൾ ഇടപെട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.