1.45 ലക്ഷം രൂപയുടെ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് തട്ടിപ്പിനിരയായതായി സൂചന
1577606
Monday, July 21, 2025 4:35 AM IST
സിനിമാ പ്രവർത്തകനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം
ആലുവ: ഫിലിം എഡിറ്റിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന യുവാവിനെ വീട്ടിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സാമ്പത്തിക തട്ടിപ്പ് കാരണമെന്ന് സൂചന. എടയപ്പുറം ചാത്തൻപുറം റോഡിൽ കൊടവത്ത് വീട്ടിൽ ഷെബീറിന്റെ മകൻ യാഫിസി(24)നെയാണ് 14ന് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗിന്റെ പേരില്‍ നടന്ന സാമ്പത്തിക തട്ടിപ്പിൽ 1.45 ലക്ഷം രൂപയാണ് യാഫിസിന് നഷ്ടമായത്. ഓണ്‍ലൈന്‍ തട്ടിപ്പില്‍ തനിക്കും പിതാവിനും പണം നഷ്ടപ്പെട്ടെന്നും ഇതേക്കുറിച്ച് പോലീസില്‍ പരാതി നല്‍കിയെന്ന് വിവരിക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു.
യാഫിസ് ഫിലിം എഡിറ്റിംഗ് മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. പണം നഷ്ടമായതിലുള്ള കടുത്ത മനോവിഷമമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനായി കേസ് റൂറല്‍ സൈബര്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ഉംറയ്ക്കായി പോയിരുന്ന മാതാവ് താഹിറ വീട്ടിൽ തിരിച്ച് എത്തി.