പുന്നേക്കാട്-തട്ടേക്കാട് റോഡില്‍ കാട്ടാന കാറിന്റെ ചില്ല് തകർത്തു
1577608
Monday, July 21, 2025 4:35 AM IST
കോതമംഗലം: പുന്നേക്കാട്-തട്ടേക്കാട് റോഡില്‍ പരീക്കണ്ണി സ്വദേശികളായ സ്ത്രീകൾ സഞ്ചരിച്ച കാറിന്റെ ചില്ല് കാട്ടാന തുന്പിക്കൈക്ക് അടിച്ചു തകർത്തു. മാവിന്‍ചുവട് ഭാഗത്ത് ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം.
കാറില്‍ നാലു സ്ത്രീകളും ഒരു കൈക്കുഞ്ഞുമാണ് ഉണ്ടായിരുന്നത്. കൊന്പന്റെ ആക്രമണത്തില്‍ കാറിന്റെ മുകൾഭാഗത്തും കേടുപാട് സംഭവിച്ചിട്ടുണ്ട്. ഉടൻ സ്ത്രീകള്‍ കാറുമായി രക്ഷപ്പെടുകയായിരുന്നു.