അമിതവേഗം: ടിപ്പറുകൾ തടഞ്ഞിട്ട് കോൺഗ്രസ്-എസ് പ്രവർത്തകർ
1577615
Monday, July 21, 2025 4:48 AM IST
അങ്കമാലി: ടിപ്പറുകളുടെ അമിതവേഗത നിയന്ത്രിക്കണമെന്ന് ആവശ്യപ്പട്ട് ് കോൺഗ്രസ്-എസ് അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടിപ്പർ തടയൽ സമരം നടത്തി.
കഴിഞ്ഞദിവസം ചേരും കവലയിൽ ഒരു ടിപ്പർ ലോറി ബൈക്ക് യാത്രികനെ ഇടിക്കുകയും നിർത്താതെ കടന്നുപോവുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ ബൈക്ക് യാത്രികൻ മരണപ്പെട്ടിരുന്നു.
സംഭവസ്ഥലത്ത് വച്ച് തന്നെ കോൺഗ്രസ്-എസ് ടിപ്പർ തടയൽ സമരം നടത്തുകയും ടിപ്പറുകൾക്ക് താക്കീത് നൽകുകയും ചെയ്തു. സമരം കോൺഗ്രസ്-എസ് ജില്ലാ പ്രസിഡന്റ് അനിൽ കാഞ്ഞിലി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സെബാസ്റ്റ്യൻ കന്നപ്പിള്ളി അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ബൈജു കോട്ടയ്ക്കൽ, സി.പി. സോണി, ജിമ്മി അങ്കമാലി, ആന്റോ മേനാച്ചേരി ആന്റണി കറുകുറ്റി, റോയ് പാലമറ്റം തുടങ്ങിയവർ സംസാരിച്ചു. പ്രവർത്തകർ അതിലൂടെ കടന്നുപോയ ടിപ്പർ ലോറികൾ തടഞ്ഞ് ഡ്രൈവർമാർക്ക് താക്കീത് നൽകി.