പുനപരീക്ഷയിൽ ഫുൾമാർക്കുമായി സാന്ദ്ര ജോബി
1577616
Monday, July 21, 2025 4:48 AM IST
കാലടി: പുനപരീക്ഷയിൽ 1200 ൽ 1200 ഉം നേടി സാന്ദ്ര ജോബി കോനുകുടി. കാലടി ബ്രഹ്മാനന്ദോദയ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായിരുന്ന സാന്ദ്രയ്ക്ക് പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1198 മാർക്ക് നേടിയിരുന്നു. പ്ലസ്ടു ഇംപ്രൂവ്മെന്റ് പരീക്ഷയിൽ സാന്ദ്ര ആ ചരിത്രവിജയം തിരുത്തി എഴുതി. നഷ്ടപ്പെട്ട രണ്ട് മാർക്കും തിരിച്ച് പിടിച്ച് 1200ൽ 1200 മാർക്കും നേടി.
നടുവട്ടം സ്വദേശിയും ശ്രീമൂലനഗരം രജിസ്ട്രാർ ഓഫീസിലെ സീനിയർ ക്ലർക്കുമായ ജോബി ആന്റണി കോനുക്കുടിയുടെയും, മഞ്ഞപ്ര കരിങ്ങേൻ കുടുംബാംഗമായ കറുകുറ്റി പഞ്ചായത്ത് ആഫീസിലെ ഓവർസീയർ നവ്യ ജോബിയുടെയും മകളാണ് സാന്ദ്ര ജോബി.