അഗസ്റ്റീനിയൻ സഹൃദയ ഫെസ്റ്റും ആയുർവേദ ക്യാമ്പും
1577617
Monday, July 21, 2025 4:48 AM IST
അങ്കമാലി : തുറവൂർ സെന്റ് അഗസ്റ്റിൻസ് ഇടവക സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ, എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയുടെ " സഹകരണത്തോടെ അഗസ്റ്റീനിയൻ സഹൃദയ ഫെസ്റ്റും ആയുർവേദ ക്യാമ്പും സംഘടിപ്പിച്ചു. സഹൃദയ ഉത്പന്നങ്ങളുടെ വിപണനം, ആയുർവേദ മെഡിക്കൽ ക്യാമ്പ് , കർക്കിടക കഞ്ഞി വിതരണം എന്നിവ ഉണ്ടായിരുന്നു.
പാരീഷ് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയി ഉദ്ഘാടനം ചെയ്തു.
വികാരി ഫാ. ആന്റണി പുതിയാപറമ്പിൽ അധ്യക്ഷത വഹിച്ചു. സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവള്ളി മുഖ്യപ്രഭാഷണം നടത്തി.
അസി. വികാരി ഫാ. നിഖിൽ പടയാട്ടി , വൈസ് ചെയർമാൻ ജോയി പടയാട്ടിൽ, മദർ ഡിവോഷ്യാ, ട്രസ്റ്റിമാരായ ജോസഫ് വടക്കുഞ്ചേരി, ബിനോയ് തളിയൻ തുടങ്ങിയവർ പ്രസംഗിച്ചു.