തെരുവുനായ ശല്യത്തിന് പരിഹാരം വേണമെന്ന് ട്രൂറ വനിതാവേദി
1577618
Monday, July 21, 2025 4:48 AM IST
തൃപ്പൂണിത്തുറ: നാട്ടിൽ തെരുവ് നായകളുടെ എണ്ണം ക്രമാതീതമായി വർധിച്ചിരിക്കുകയാണെന്നും ഇതുമൂലം കാൽ നടയാത്രക്കാർ പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും വയോജനങ്ങളും അരക്ഷിതാവസ്ഥയിലാണെന്നും ട്രൂറ വനിതാവേദി.
തെരുവുനായ ശല്യം നിയന്ത്രിക്കാൻ നായ്ക്കളെ വന്ധ്യംകരിക്കുന്ന എബിസി സംവിധാനം നടപ്പാക്കാൻ നഗരസഭ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും ട്രൂറ വനിതാവേദി ദക്ഷിണ മേഖലാ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.
ട്രുറ മേഖലാ പ്രസിഡന്റ് എം. സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം ചെയർമാൻ വി.പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് പി.എസ്. ഇന്ദിര, ട്രൂറ ഭാരവാഹികളായ സി.എസ്. മോഹനൻ. കെ.വി. പ്രമോദ്, ഷീബ ജോസഫ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി ഷീബ ജോസഫ് - പ്രസിഡന്റ് , പി.വി . ബിന്ദു- സെക്രട്ടറി, ബിൻസി ശ്രീകാന്ത് -ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.