കൊങ്ങോർപ്പിള്ളി-ഒളനാട് റോഡിലെ അപകടക്കുഴികൾ നാട്ടുകാർ മൂടി
1577619
Monday, July 21, 2025 4:48 AM IST
ആലങ്ങാട്: ആലങ്ങാട് പഞ്ചായത്തിലെ കൊങ്ങോർപ്പിള്ളി- ഒളനാട് റോഡിലെ അപകടക്കുഴികൾ നാട്ടുകാർ മൂടി. ഒളനാട് ഇൻസ്പെയർ കൂട്ടായ്മയുടെ നേതൃത്വത്തിലാണു അപകടക്കുഴികൾ മെറ്റലിട്ടു മൂടിയത്.
മഴയെത്തുടർന്ന് റോഡിൽ പലയിടത്തും വലിയ കുഴികൾ രൂപപ്പെട്ടതോടെ ദിനംപ്രതി വാഹനങ്ങൾ അപകടത്തിൽപ്പെടാൻ തുടങ്ങിയിരുന്നു.
വിദ്യാർഥികളും പ്രായമായവരും ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരും ഏറെ ബുദ്ധിമുട്ടിലായിരുന്നു.അപകടസാധ്യത ഇരട്ടിയായതോടെയാണു കൂട്ടായ്മ താത്കാലിക കുഴിയടയ്ക്കൽ യജ്ഞം നടത്തിയത്.
ഷാജി ജോസ് കോയിക്കര, ആലങ്ങാട് പഞ്ചായത്ത് അംഗം വിൻസന്റ് കാരിക്കശേരി, കെ.എം.സെബാസ്റ്റ്യൻ, പോൾസൺ പുതുശേരി, ജോസ് പോൾ, ജോഷി പുളിക്കൽ എന്നിവർ നേതൃത്വം നൽകി.