മയക്കുമരുന്നുമായി യുവാവ് പിടിയിൽ
1577620
Monday, July 21, 2025 5:05 AM IST
അരൂർ: എഴുപുന്ന സ്വദേശിയായ യുവാവ് മയക്കുമരുന്നുമായി പിടിയിലായി. എഴുപുന്ന കായിപ്പുറത്ത് വീട്ടിൽ അർജുൻ കെ. രമേശ്(27) ആണ് എരമല്ലൂരിൽ പിടിയിലായത്. ഇയാളിൽനിന്ന് 3.228 ഗ്രാം മെത്തംഫെറ്റാമിൻ, 1.427 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു.
കുത്തിയതോട് റേഞ്ച് പാർട്ടി എക്സൈസ് ഇൻസ്പെക്ടർ പി.സി. ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.