സ്കൂൾ കെട്ടിടങ്ങൾക്ക് നാലു കോടിയുടെ ഭരണാനുമതി
1577621
Monday, July 21, 2025 5:05 AM IST
വൈപ്പിൻ : മില്ലുവഴിയിലെ വൈപ്പിൻ ഗവ. യുപി സ്കൂൾ, എളങ്കുന്നപ്പുഴ ഗവ. എൽപി സ്കൂൾ എന്നിവയ്ക്ക് പുതിയ കെട്ടിടം നിർമിക്കാൻ ബജറ്റിൽ വകയിരുത്തിയ നാലു കോടി രൂപയ്ക്കു ഭരണാനുമതിയായെന്നു കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു.