മാലിന്യ നിർമാർജനത്തിൽ മരട് നഗരസഭയ്ക്ക് രണ്ടാം സ്ഥാനം
1577622
Monday, July 21, 2025 5:05 AM IST
മരട്: മാലിന്യ നിർമാർജനത്തിൽ സംസ്ഥാനതലത്തിൽ നടത്തുന്ന സ്വച്ഛ് സർവേക്ഷൺ സർവേയിൽ ജില്ലാതലത്തിൽ മരട് നഗരസഭ രണ്ടാം സ്ഥാനം കൈവരിച്ചു. അഖിലേന്ത്യാ തലത്തിൽ 4589 നഗരസഭകളിൽ മരട് 488-ാം സ്ഥാനത്തെത്തി.
മരടിലെ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്ന നഗരസഭയിലെ ആരോഗ്യ പ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ, ഹരിത കർമസേന എന്നിവരുടെ പ്രവർത്തനങ്ങളെ അനുമോദിച്ച് നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു.
വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ റിനി തോമസ്, ബിനോയ് ജോസഫ്, കൗൺസിലർമാരായ ചന്ദ്രകലാധരൻ, പി.ഡി.രാജേഷ്, മോളി ഡെന്നി തുടങ്ങിയവർ പ്രസംഗിച്ചു.