എല്‍ഡിഎഫ് പ്രതിഷേധ യോഗം
1585114
Wednesday, August 20, 2025 4:56 AM IST
മൂവാറ്റുപുഴ: എല്‍ഡിഎഫ് നഗരസഭാംഗം കെ.ജി. അനില്‍കുമാറിനെ ഉള്‍പ്പെടെ മര്‍ദിച്ച യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധ യോഗം ചേര്‍ന്നു.
കോതമംഗലം നഗരസഭയില്‍ നിന്നുള്ളവരെ നിയമവിരുദ്ധമായി മൂവാറ്റുപുഴ നഗരസഭയിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയതില്‍ നടപടിയെടുക്കണമെന്നും എല്‍ഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. സിപിഎം ഏരിയാ സെക്രട്ടറി അനീഷ് എം. മാത്യു യോഗം ഉദ്ഘാടനം ചെയ്തു.