കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ എ​റ​ണാ​കു​ളം വ​രെ​യു​ള്ള സി​ബി​എ​സ്ഇ സ്‌​കൂ​ളു​ക​ളു​ടെ ക്ല​സ്റ്റ​ര്‍ 11 അ​ത്‌​ല​റ്റി​ക് മീ​റ്റി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്‍​മാ​രാ​യ വാഴക്കുളം കാ​ര്‍​മ​ല്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ന് ഓ​വ​റോ​ള്‍ കി​രീ​ടം. ര​ണ്ട് ദി​വ​സ​മാ​യി മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന മീ​റ്റി​ല്‍ 237 പോ​യ​ിന്‍റോ​ടെ​യാ​ണ് കാ​ര്‍​മ​ല്‍ വീ​ണ്ടും ചാ​മ്പ്യ​ന്മാ​രാ​യ​ത്. 182 പോ​യ​ിന്‍റു​മാ​യി വ​ടു​ത​ല ചി​ന്മ​യ വി​ദ്യാ​ല​യ ഫ​സ്റ്റ് റ​ണ്ണ​റ​പ്പും 142 പോ​യി​ന്‍റോ​ടെ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ക​ട​യി​രു​പ്പ് സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പു​മാ​യി.

പോ​യ​ന്‍റ് പ​ട്ടി​ക​യി​ല്‍ ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ളി​ലും ആ​തി​ഥേ​യ​രാ​യ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ളാ​ണ്. കൂ​ടു​ത​ല്‍ പോ​യ​ന്‍റ് നേ​ടി​യ ജി​ല്ല​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ എ​റ​ണാ​കു​ള​മാ​ണ് മു​ന്നി​ല്‍. (1209). ഇ​ടു​ക്കി (245)യും ​തി​രു​വ​ന​ന്ത​പു​രം (127) യ​ഥാ​ക്ര​മം ര​ണ്ടു, മൂ​ന്നാം സ്ഥാ​ന​ങ്ങ​ളി​ലു​ണ്ട്. ഒ​ന്‍​പ​ത് ഇ​ന​ങ്ങ​ളി​ലാ​യി 33 സ്‌​കൂ​ളു​ക​ളാ​ണ് മാ​റ്റു​ര​ച്ച​ത്.

അ​ണ്ട​ര്‍ 14 ബോ​യ്സ് വി​ഭാ​ഗ​ത്തി​ല്‍ ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ച് റെ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ള്‍ തി​രു​വ​ല്ല (37), പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ഭ​വ​ന്‍​സ് ആ​ദ​ര്‍​ശ വി​ദ്യാ​ല​യ കാ​ക്ക​നാ​ട് (22), അ​ണ്ട​ര്‍ 17 ബോ​യ്സ് വി​ഭാ​ഗ​ത്തി​ല്‍ ചി​ന്മ​യ വി​ദ്യാ​ല​യ വ​ടു​ത​ല (55), പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ കാ​ര്‍​മ​ല്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍ മൂ​വാ​റ്റു​പു​ഴ (56), അ​ണ്ട​ര്‍ 19 ബോ​യ്സ് വി​ഭാ​ഗ​ത്തി​ല്‍ കാ​ര്‍​മ​ല്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍ മൂ​വാ​റ്റു​പു​ഴ (86), പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ചി​ന്മ​യ വി​ദ്യാ​ല​യ വ​ടു​ത​ല (56) എ​ന്നീ സ്‌​കൂ​ളു​ക​ള്‍ ഒ​ന്നാ​മ​തെ​ത്തി.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ വി​ജ​യി​ക​ള്‍​ക്കു​ള്ള ട്രോ​ഫി​ക​ള്‍ മീ​റ്റ് സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​നും പെ​രു​മ്പാ​വൂ​ര്‍ പ്ര​ഗ​തി അ​ക്കാ​ദ​മി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഇ​ന്ദി​ര രാ​ജ​ന്‍ സ​മ്മാ​നി​ച്ചു.