കിഴക്കന്പലം ഗ്രാമപഞ്ചായത്ത് ഓണാഘോഷം
1585674
Friday, August 22, 2025 4:34 AM IST
കിഴക്കമ്പലം: കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിലെ ഓണാഘോഷവും ചിങ്ങോത്സവവും ട്വന്റി 20 പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 19 വാർഡുകളിൽ ഏറ്റവും നല്ല പ്രവർത്തനം നടക്കുന്ന വാർഡുകളിൽ 15-ാം വാർഡ് മുൻ നിരയിൽ ആണ്. അതിനാൽ മെന്പർ ഷീബ ജോർജിനെ വരുന്ന തെരഞ്ഞെടുപ്പിൽ വീണ്ടും സ്ഥാനാർഥിയായി മത്സരിപ്പിക്കുമെന്നും സാബും എം. ജേക്കബ് ആഘോഷച്ചടങ്ങിനിടെ പ്രഖ്യാപിച്ചു.
കഴിഞ്ഞ നാല് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും തുടർച്ചയായി 72 ശതമാനം വോട്ടു നേടി ഞാറള്ളൂർ വാർഡാണ് മുന്നിട്ടു നിൽക്കുന്നത്. ബാക്കി വാർഡുകളും ആ നിരയിലേയ്ക്ക് ഉയരണമെന്നും സാബു ജേക്കബ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ച ടങ്ങിൽ പഞ്ചായത്തിൽഏറ്റവും നല്ല പ്രവർത്തനം കാഴ്ചവച്ച മികച്ച കർഷകർക്കും ക്ഷീര കർഷകർക്കും അവാർഡു നൽകിയും പൊന്നാട അണിയിച്ചും ആദരിച്ചു. വാർഡ് മെമ്പർ ഷീബാ ജോർജ് അധ്യക്ഷത വഹിച്ചു.
വാർഡ് പ്രസിഡന്റ് ജിജോ ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ്, വൈസ് പ്രസിഡന്റ് ജിൻസി അജി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി. രാജു, പഞ്ചായത്ത് മെമ്പർമാരായ ജിബി മത്തായി, നാൻസി ജിജോ, ലിൻഡ ആന്റണി, മേരി ഏലിയാസ്, ദീപാ ജേക്കബ്, അബിളി വിജിൽ, ആർ. ബിന്ദു എന്നിവർ സംസാരിച്ചു.