ഭാര്യയെ ചുറ്റികയ്ക്ക് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
1585285
Thursday, August 21, 2025 4:54 AM IST
വാഴക്കുളം: ഭാര്യയെ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. ഏനാനല്ലൂർ തോട്ടഞ്ചേരി പുൽപ്പാറക്കുടിയിൽ അനന്തു ചന്ദ്ര(33)നെയാണ് കല്ലൂർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. ഇയാളുടെ മദ്യപാന ശീലം ഭാര്യ അനു ചോദ്യം ചെയ്തതാണ് അക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. തലയിൽ ഗുരുതര പരിക്കേറ്റ അനു കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കല്ലൂർക്കാട് സിഐ കെ. ഉണ്ണികൃഷ്ണൻ, എസ്ഐമാരായ വി.എ. അസീസ്, അബ്ദുൾ റഹ്മാൻ, എഎസ്ഐ ജിമ്മോൻ ജോർജ്, സിപിഒമാരായ സനൽ വി. കുമാർ, അഫ്സൽ കോയ, റോബിൻ തോമസ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.