ടിടിസി വിദ്യാർഥിനിയുടെ ആത്മഹത്യ; റമീസുമായി തെളിവെടുത്തു
1585282
Thursday, August 21, 2025 4:54 AM IST
കോതമംഗലം: കറുകടത്ത് ടിടിസി വിദ്യാര്‍ഥിനി ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതി ആലങ്ങാട് പാനായികുളം തോപ്പില്‍പ്പറമ്പില്‍ റമീസിനെ രണ്ടു ദിവസത്തെ കസ്റ്റഡി കാലാവധിയില്‍ ചോദ്യം ചെയ്തു.
പ്രതി പെണ്‍കുട്ടിയുമായി താമസിച്ച കോതമംഗലം, നേര്യമംഗലം എന്നിവിടങ്ങളിലെ ലോഡജുകള് കേന്ദ്രീകരിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തി. റമീസിന്റെ വീട്ടില്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പ് ചൊവാഴ്ച പൂര്‍ത്തിയാക്കിയിരുന്നു.
ചോദ്യംചെയ്യലിനും തെളിവെടുപ്പിനുംശേഷം റമീസിനെ വീണ്ടും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ റമീസിന്റെ മാതാപിതാക്കളും സുഹൃത്ത് അബ്ദുള്സഹദും ഉള്‍പ്പെടെ നാല് പ്രതികളാണുള്ളത്.ലോഡ്ജിന്റെ പേരുകള്‍ പ്രതിക്ക് അറിയാതെ വന്നതോടെ വിവിധ ലോഡ്ജുകളില്‍ പോലീസിന് പരിശോധന നടത്തേണ്ടിവന്നു.
രജിസ്റ്റര്‍ പരിശോധനയില്‍ റമീസിന്റെയും പെണ്‍കുട്ടിയുടെയും പേരുകള്‍ കണ്ടെത്തിയ ലോഡ്ജുകളില്‍ എത്തിച്ചാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.