ടി.യു. കുരുവിളയുടെ നവതി ആഘോഷിച്ചു
1585266
Thursday, August 21, 2025 4:11 AM IST
കോതമംഗലം: മുൻ മന്ത്രി ടി.യു. കുരുവിളയുടെ നവതി ആഘോഷം കേരള കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടി.യു. കുരുവിളയെ ആദരിച്ചു.
എ.ടി.പൗലോസിന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം, ജോമി തെക്കേക്കര, റോയി സ്കറിയ, സി.കെ സത്യൻ, റാണിക്കുട്ടി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.