വിനായകനെ തള്ളി ‘അമ്മ’
1585666
Friday, August 22, 2025 4:21 AM IST
കൊച്ചി: അടൂര്‍ ഗോപാലകൃഷ്ണനെയും യേശുദാസിനെയും അധിക്ഷേപിച്ചുള്ള പരാമര്‍ശങ്ങൾ നടത്തിയ സംഭവത്തിൽ നടന് വിനായകനെ താര സംഘടനയായ അമ്മ പരസ്യമായി തള്ളിപ്പറഞ്ഞു.
നടന് വിനായകന്റെ ഇത്തരത്തിലുള്ള പ്രവൃത്തികളില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അമ്മ പത്രക്കുറിപ്പില്‍ അറിയിച്ചു.
മെമ്മറി കാര്‍ഡ് വിവാദത്തില്‍ അന്വേഷണം നടത്താന്‍ അമ്മ അഞ്ചംഗ സമിതിയെ നിയോഗിച്ചു.
60 ദിവസത്തിനുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ ഭരണസമിതിയുടെ ആദ്യ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.