കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ, വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് 29ന്
1585288
Thursday, August 21, 2025 4:56 AM IST
കൂത്താട്ടുകുളം: നഗരസഭയിലെ ചെയർപേഴ്സൺ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് 29ന് നടക്കും. രാവിലെ 11ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പും ഉച്ചകഴിഞ്ഞ് രണ്ടിന് വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പുമാകും നടക്കുക. ദാരിദ്രലഘൂകരണ വിഭാഗം ജില്ലാ ഓഫിസറാകും വരണാധികാരി.
ഈ മാസം അഞ്ചിനാണ് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ നഗരസഭാ ചെയർപഴ്സണും വൈസ് ചെയർമാനും പുറത്തായത്. കഴിഞ്ഞ ജനുവരിയിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ അവതരണത്തെ തുടർന്ന് സിപിഎം കൗൺസിലർ കല രാജുവിനെ സിപിഎം പ്രവർത്തകർ തന്നെ തട്ടിക്കൊണ്ടുപോയത് വിവാദമായിരുന്നു.
അഞ്ചിലെ അവിശ്വാസ പ്രമേയ ചർച്ചയിൽ കല രാജു യുഡിഎഫിനെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയതോടെയാണു എൽ ഡിഎഫിന് ഭരണം നഷ്ടമായത്.