ബിജുവിന്റെ കുടുംബത്തിനായി കാരുണ്യ യാത്ര
1585120
Wednesday, August 20, 2025 4:56 AM IST
കോതമംഗലം: പൂയംകുട്ടി മണികണ്ഠൻച്ചാൽ ചപ്പാത്തിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ബിജുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ഐഷാസ് ഗ്രൂപ്പിന്റെ ബസുകൾ കാരുണ്യ യാത്ര നടത്തി. കാരുണ്യ യാത്രയുടെ ഉദ്ഘാടനം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ചു.
മേയ് 25-ന് രാവിലെയാണ് മണികണ്ഠൻച്ചാൽ ചപ്പാത്തിൽ വച്ച് ഒഴുക്കിൽപ്പെട്ട് ബിജു മരിച്ചത്. ഒരു ദിവസത്തെ ഐഷാസ് ഗ്രൂപ്പിന്റെ 10 ബസുകളുടെ മുഴുവൻ കളക്ഷനും ബിജുവിന്റെ കുടുംബത്തിന് കൈമാറാനാണ് തീരുമാനിച്ചിട്ടുള്ളത്.