ഡോ. എം. ലീലാവതിക്ക് പുരസ്കാരം സമ്മാനിക്കാൻ പ്രിയങ്ക ഗാന്ധി എത്തും
1585287
Thursday, August 21, 2025 4:54 AM IST
കളമശേരി: ഡോ. എം. ലീലാവതിയെ നേരിൽ കാണാനും കോൺഗ്രസ് സാഹിത്യ വിഭാഗത്തിന്റെ പ്രിയദർശിനി പുരസ്കാരം സമ്മാനിക്കാനും പ്രിയങ്ക ഗാന്ധി എംപി 23ന് വൈകുന്നേരം നാലിന് ലീലാവതി ടീച്ചറുടെ കളമശേരിയിലെ വസതിയിലെത്തും.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഹൈബി ഈഡൻ എംപി, എംഎൽഎമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.