അമിത്ഷായുടെ സന്ദര്‍ശനം: നഗരത്തില്‍ ഗതാഗത നിയന്ത്രണം
1585277
Thursday, August 21, 2025 4:38 AM IST
കൊച്ചി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൊച്ചി സന്ദര്‍ശനത്തിനോടനുബന്ധിച്ച് ഇന്നും നാളെയും കൊച്ചി നഗരത്തില്‍ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും. ഇന്ന് രാത്രി എട്ടിന് ശേഷം ദേശീയപാത 544 മുട്ടം, കളമശേരി, ഇടപ്പള്ളി, പാലാരിവട്ടം, കലൂര്‍, കച്ചേരിപ്പടി, ബാനര്‍ജി റോഡ്, ഹൈക്കോടതി ജംഗ്ഷന്, ഗോശ്രീപാലം, ബോള്‍ഗാട്ടി ജംഗ്ഷന് എന്നിവിടങ്ങള്‍ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും.
നാളെ രാവിലെ 11 മുതല്‍ മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ ബോള്‍ഗാട്ടി ജംഗ്ഷന്, ഗോശ്രീ ഒന്നാം പാലം, ഹൈക്കോടതി ജംഗ്ഷന്, ബാനര്‍ജി റോഡ്, കലൂര്‍, പാലാരിവട്ടം, ഇടപ്പള്ളി, ദേശീയപാതാ 544 കളമശേരി, മുട്ടം എന്നിവിടങ്ങളിലും ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും.