ലൈബ്രറി കൗണ്‍സില്‍ നേതൃയോഗങ്ങള്‍
1585122
Wednesday, August 20, 2025 4:58 AM IST
മൂവാറ്റുപുഴ : മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ലൈബ്രറി സെക്രട്ടറിമാര്‍, പ്രസിഡന്റുമാര്‍, ലൈബ്രേറിയന്മാര് എന്നിവരുടെ സംയുക്ത യോഗം കൂത്താട്ടുകുളം, മൂവാറ്റുപുഴ എന്നീ മേഖലകളിലായി നടന്നു.
കൂത്താട്ടുകുളത്ത് നടന്ന യോഗം ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ. രാജി കെ. പോള്‍ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴയില്‍ നടന്ന യോഗം ജില്ലാ എക്സിക്യൂട്ടീവംഗം എം.ആര്. പ്രഭാകരന് ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡന്റ് ജോഷി സ്കറിയ അധ്യക്ഷത വഹിച്ചു. താലൂക്കിലെ 73 ഗ്രന്ഥശാലകളും വാര്‍ഷീക ഗ്രാന്റിനുള്ള അപേക്ഷ ഓണ്‍ലൈനായി നല്കുവാനും വായനവസന്തം വീട്ടിലേക്ക് ഒരു പുസ്തകം പദ്ധതി എബിസി ഗ്രേഡിലുള്ള എല്ലാ ലൈബ്രറികളിലും നടപ്പാക്കുന്നതോടൊപ്പം എല്ലാ വീടുകളിലും വീട്ടുമുറ്റ സദസ് സംഘടിപ്പിക്കുവാനും തീരുമാനിച്ചതായി താലൂക്ക് സെക്രട്ടറി സി.കെ. ഉണ്ണി അറിയിച്ചു.