നിര്‍മല കോളജില്‍ ഖാദി ദിനാചരണം
1585119
Wednesday, August 20, 2025 4:56 AM IST
മൂവാറ്റുപുഴ: വിവിധ പരിപാടികളോടെ മൂവാറ്റുപുഴ നിര്‍മല കോളജില്‍ ഖാദി ദിനം ആചരിച്ചു. കോളജിലെ 200ല്‍പ്പരം അധ്യാപകരും അനധ്യാപകരും ഖാദി വസ്ത്രങ്ങള്‍ അണിഞ്ഞാണ് എത്തിയത്. കോളജ് ഓഡിറ്റോറിയത്തില്‍ വസ്ത്രധാര എന്ന പേരില്‍ നടത്തിയ പരിപാടി കേരള ഖാദി വില്ലേജ് വ്യവസായ ബോര്‍ഡ് വൈസ് ചെയര്മാന് പി. ജയരാജന് ഉദ്ഘാടനം ചെയ്തു.
വേറിട്ട രീതിയില്‍ ഖാദിയുടെ പ്രചാരണം നടത്തിയ നിര്‍മല കോളജിന് ഖാദി ബോര്‍ഡിന്റെ പ്രശംസ പത്രം ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് പി. ജയരാജന് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജസ്റ്റിന് കെ. കുര്യാക്കോസിന് കൈമാറി. ചടങ്ങില്‍ കോളജ് മാനേജര്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു.
കോളജ് ബര്‍സാര്‍ ഫാ. പോള്‍ കളത്തൂര്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. സോണി കുര്യാക്കോസ്, ഡോ. ജിജി കെ. ജോസഫ്, കോളജ് ഐക്യുഎസി കോ-ഓര്‍ഡിനേറ്റര്‍ ഡോ. വി.ജെ. ജിജോ, ഖാദി ബോര്‍ഡ് അംഗങ്ങളായ സാജന് തൊടുക, കെ.എ. രതീഷ് എന്നിവര്‍ പ്രസംഗിച്ചു.
ഖാദി ദിനത്തിനോടനുബന്ധിച്ച് ഖാദി പ്രദര്‍ശന മേളയും കോളജില്‍ സംഘടിപ്പിച്ചു.