കയറ്റുമതി മേഖലയിലെ സംരംഭകര്‍ക്കായി രാജഗിരിയില്‍ ശില്പശാല
1585275
Thursday, August 21, 2025 4:38 AM IST
കൊച്ചി: കയറ്റുമതി മേഖലയിലെ സംരംഭകരുടെ ഉന്നമനം ലക്ഷ്യമിട്ട് കാക്കനാട് രാജഗിരി ബിസിനസ് സ്കൂളുമായി സഹകരിച്ച് കേന്ദ്രസര്‍ക്കാരിന്റെ എംഎസ്എംഇ മന്ത്രാലയത്തിന് കീഴിലുള്ള എംഎസ്എംഇ ഡെവലപ്മെന്റ് ആൻഡ് ഫെസിലിറ്റേഷന്‍ ഓഫീസ് ശില്പശാല സംഘടിപ്പിച്ചു. എംപവറിംഗ് എക്സ്പോര്‍ട്ട് എക്സലന്‍സ് എന്ന വിഷയത്തില്‍ കാക്കനാട് രാജഗിരി വാലി കാമ്പസില്‍ നടന്ന ശില്പശാലയില് ഇരുനൂറോളം ചെറുകിട സംരംഭകര്‍ പങ്കെടുത്തു.
കേരള സംസ്ഥാന വ്യവസായ വികസന കോര്പറേഷന് (കെഎസ്ഐഡിസി) ചെയര്മാന് ബാലഗോപാല്‍ ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു. ഐഇടിഎസ് ജോയിന്റ് ഡയറക്ടര്‍ ജി.എസ്. പ്രകാശ് അധ്യക്ഷത വഹിച്ചു. തൃശൂര്‍ എംഎസ്എംഇ ഡിഎഫ്ഒ യു.സി. ലചിതമോള്‍, രാജഗിരി ബിസിനസ് സ്കൂള്‍ അസോസിയേറ്റ് ഡീന്‍ ഡോ. എയ്ഞ്ചല സൂസന് മാത്യു, ബിസിനസ് സ്കൂൾ അസിസ്റ്റന്റ് ഡയറക്ടർ റവ. ഡോ. ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ എന്നിവർ പ്രസംഗിച്ചു.
യുകെയുമായുള്ള വ്യാപാര സാധ്യതകള്‍, ഇന്തോ-അമേരിക്കന്‍- ജപ്പാൻ വ്യാപാര സാധ്യതകള്‍, കയറ്റുമതി പായ്ക്കേജിംഗ്, സാങ്കേതിക വിദ്യകള്‍, എക്സ്പോര്‍ട്ട് ഫിനാന്‍സ് ആൻഡ് എക്സിം ബാങ്ക് സേവനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സെഷനുകള്‍ നടന്നു.