വാഹനാപകടത്തിൽ ദമ്പതികൾക്ക് പരിക്ക്
1585683
Friday, August 22, 2025 5:04 AM IST
പനങ്ങാട്: നെട്ടൂരിലെ മാടവന സിഗ്നലിന് സമീപത്തുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. ആലപ്പുഴ കുത്തിയതോട് കോടംതുരുത്ത് ആലത്തറ വീട്ടിൽ ലിനെറ്റ് (30), ഷാരോൺ സേവ്യർ (36) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവർ സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ കാറിടിക്കുകയായിരുന്നു. ഇരുവരെയും നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.35 ഓടെയായിരുന്നു അപകടം.