എംഎ കോളജ് അധ്യാപകന് അന്തർദേശീയ പുരസ്കാരം
1585679
Friday, August 22, 2025 4:34 AM IST
കോതമംഗലം: ന്യൂയോർക് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ സൊസൈറ്റി ഓഫ് മെക്കാനിക്കൽ എൻജിനീയേഴ്സ് (എഎസ്എംഇ) ആഗോളതലത്തിൽ നൽകുന്ന 2025 ലെ മികച്ച സ്റ്റുഡന്റ് സെക്ഷൻ അധ്യാപകനുള്ള അവാർഡ് കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളജിലെ മെക്കാനിക്കൽ വിഭാഗം അധ്യാപകൻ ഡോ. ബോബിൻ ചെറിയാൻ ജോസ് കരസ്ഥമാക്കി. പ്രശസ്തിപത്രവും 500 അമേരിക്കൻ ഡോളർ തുകയുമടങ്ങുന്നതാണ് പുരസ്കാരം.